Monday 19 September 2011

ഇനിയും മിണ്ടാതിരിക്കുവാന്‍ എനിക്കെന്തുണ്ട് ന്യായം?

യാത്ര അടയാളപ്പെടുത്തലാണ്.
സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകള്‍ പകര്‍ന്നു തരുന്നത് ഒരു തരം ഉന്മാദമാണ്‌..

യാത്ര ഹാര്‍ദ്ധമാണ്. 
സ്നേഹത്തിന്റെ ഓരോ കണികയും ആവാഹിച്ചു ചേരുന്നത് ഇങ്ങനെയാണ്..

യാത്ര വ്യഥയുടെ അവസാനമാണ്.
ഓരോ പീഡയും തുടങ്ങുന്നിടത്ത് യാത്രകള്‍ ആരംഭിക്കുന്നു.

യാത്ര വിശപ്പാണ്.
വിശപ്പിന്റെ ഞരക്കം യാത്രകളില്‍ കേള്‍ക്കാതെ വയ്യ. 

ആവര്‍ത്തിച്ചവര്‍ത്തിച്ചു വരുന്ന വെറും പാഴ്വാക്കുകള്‍ മാത്രമാണ് ജീവിതം എന്നറിയുന്നിടത്തു നിന്നും ഞാന്‍ തുടങ്ങുന്നു..
യാത്രകളാണെന്റെ ചിത്രങ്ങള്‍..

ഇവിടെ എന്റേതായ വെറും വാക്കുകള്‍ ഞാന്‍ എഴുതിവെക്കില്ല.
എല്ലാവരും ശബ്ദിക്കുമ്പോള്‍ എനിക്ക് മാത്രം മിണ്ടാതിരിക്കുവാന്‍ എന്താണ് ന്യായം..
എന്റെ ശബ്ദങ്ങള്‍ക്ക്‌ പക്ഷെ നിങ്ങളുടെയത്ര കനം കാണില്ല.
എങ്കിലും എന്റെ സ്നാപ്പുകള്‍ നിങ്ങളോടെന്തെങ്കിലും പറഞ്ഞേക്കാം..
ആ നിറമുള്ളതും നിറമില്ലാത്തതുമായ  വി'ചിത്ര'തയിലേക്ക് നിങ്ങള്‍ക്കും തിരിഞ്ഞു നോക്കാം..
ഇനി ഞാനും എന്റെ സഞ്ചാരം തുടങ്ങട്ടെ...