Monday, 19 September 2011

ഇനിയും മിണ്ടാതിരിക്കുവാന്‍ എനിക്കെന്തുണ്ട് ന്യായം?

യാത്ര അടയാളപ്പെടുത്തലാണ്.
സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകള്‍ പകര്‍ന്നു തരുന്നത് ഒരു തരം ഉന്മാദമാണ്‌..

യാത്ര ഹാര്‍ദ്ധമാണ്. 
സ്നേഹത്തിന്റെ ഓരോ കണികയും ആവാഹിച്ചു ചേരുന്നത് ഇങ്ങനെയാണ്..

യാത്ര വ്യഥയുടെ അവസാനമാണ്.
ഓരോ പീഡയും തുടങ്ങുന്നിടത്ത് യാത്രകള്‍ ആരംഭിക്കുന്നു.

യാത്ര വിശപ്പാണ്.
വിശപ്പിന്റെ ഞരക്കം യാത്രകളില്‍ കേള്‍ക്കാതെ വയ്യ. 

ആവര്‍ത്തിച്ചവര്‍ത്തിച്ചു വരുന്ന വെറും പാഴ്വാക്കുകള്‍ മാത്രമാണ് ജീവിതം എന്നറിയുന്നിടത്തു നിന്നും ഞാന്‍ തുടങ്ങുന്നു..
യാത്രകളാണെന്റെ ചിത്രങ്ങള്‍..

ഇവിടെ എന്റേതായ വെറും വാക്കുകള്‍ ഞാന്‍ എഴുതിവെക്കില്ല.
എല്ലാവരും ശബ്ദിക്കുമ്പോള്‍ എനിക്ക് മാത്രം മിണ്ടാതിരിക്കുവാന്‍ എന്താണ് ന്യായം..
എന്റെ ശബ്ദങ്ങള്‍ക്ക്‌ പക്ഷെ നിങ്ങളുടെയത്ര കനം കാണില്ല.
എങ്കിലും എന്റെ സ്നാപ്പുകള്‍ നിങ്ങളോടെന്തെങ്കിലും പറഞ്ഞേക്കാം..
ആ നിറമുള്ളതും നിറമില്ലാത്തതുമായ  വി'ചിത്ര'തയിലേക്ക് നിങ്ങള്‍ക്കും തിരിഞ്ഞു നോക്കാം..
ഇനി ഞാനും എന്റെ സഞ്ചാരം തുടങ്ങട്ടെ...

18 comments:

  1. ഞാന്‍ തന്നെ ഒന്നാമനായി ഫോളോ ചെയ്യട്ടെ ..
    യാത്ര തുടങ്ങൂ ....
    കൂടെ ആരില്ലെങ്കിലും ഞാനുണ്ടാകും ...ഓക്കേ ..
    ഗമണ്ടന്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു

    ReplyDelete
  2. ബൂലോകത്തേക്ക് സ്വാഗതം..

    ReplyDelete
  3. യാത്ര എന്നെ സംബന്ധിച്ചിടത്തോളം ജീവതത്തിന്റെ തുടക്കമാണ് ...
    യാത്രയുടെ അവസാനം മരണവും.
    ആശംസകള്‍ ...
    കൂടുതല്‍ എഴുതാന്‍ കഴിയട്ടെ...

    ReplyDelete
  4. സുഹൃത്തെ..
    നല്ല തുടക്കം..
    യാത്രകളില്‍ നിന്നും തുടങ്ങുന്ന ജീവസ്സുറ്റ ആ സ്നാപ്പുകള്‍ക്കായി കാത്തിരിക്കുന്നു..

    ആശംസകള്‍..

    ReplyDelete
  5. ഓടുന്ന വണ്ടികള്‍ക്ക് പിന്നാലെയോടുന്ന ഒരു സഞ്ചാരപ്പിരാന്തന്‍..
    അപ്പോള്‍ ഒരു യാത്രാ ബ്ലോഗ്‌ പ്രതീക്ഷിക്കാമോ?
    (വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണെ)

    ReplyDelete
  6. പോരട്ടെ പോരട്ടെ, നല്ല പോസ്റ്റുകള്‍ ഇങ്ങു പോരട്ടെ ....

    ReplyDelete
  7. യാത്രികനില്‍ ദാര്‍ശനികന്‍ വസിക്കുന്നു.

    ReplyDelete
  8. Good Write more
    Introduced by Mr.Mubashir

    ReplyDelete
  9. അക്ഷരപ്പിശാശ് ഏത് യാത്രയേയും മടുപ്പിക്കും.
    യാത്ര തുടരൂ.
    ആശംസകള്‍

    ReplyDelete
  10. നല്ല യാത്രകള്‍ തരമാവട്ടെ ...അത് നന്നായി പകര്‍ത്താനും,.എങ്കില്‍ സഹയാത്രികന്‍ ആയി കൂടെ ഉണ്ടാവും !

    ആശംസകള്‍ ..

    ReplyDelete
  11. വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റുന്നതാവും ഉചിതം..അതുള്ള ബ്ലോഗില്‍ കമന്റുന്നത് പലര്‍ക്കും ഇഷ്ട്ടമുള്ള കാര്യമല്ല...

    എനിക്കും !.

    ReplyDelete
  12. ഒരുപാട് നന്ദി..
    എനിക്ക് തന്ന പ്രതീക്ഷകള്‍ക്കൊരു കൈക്കുടന്ന നിറയെ നന്ദി..
    നിങ്ങള്‍ പ്രതീക്ഷിക്കുന്ന കുറെ വലിയ കാര്യങ്ങളൊന്നും എന്നില്‍ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല.
    ഞാനെന്റെ കൊച്ചു മോബൈലിലെടുക്കും നിറമുള്ള ഫോട്ടോകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണും,...
    താഴെ എന്റെ ചില വിചാരങ്ങളും....

    ReplyDelete