കാത്തിരിപ്പ്

ഇരുളിന്റെ ഒഴിവിലെവിടയോ...
ഒരാര്‍ദ്രമാം പുഞ്ചിരി...
ഓര്‍മ്മതന്‍ മണ്കുടുക്ക പോട്ടിച്ചിടുമ്പോള്‍
ഒരായിരം അട്ടഹാസം മാത്രം!..


നിറമുള്ള നിനവുകള്‍ കളകളമൊഴുകുമ്പോള്‍
ഹൃദയമാം തന്ത്രിയില്‍ തുടിപ്പുകള മാത്രം...
കണ്ണുനീര്‍ മഴ പോഴിക്കുവാനായ് മിഴിതുറ-
ന്നിടുമ്പോള്‍, ശൂന്യത മാത്രം...


നിദ്രതന്‍ പൊന്‍വീണയില്‍ ഈണമിടുമ്പോള്‍...
സ്വപ്നങ്ങള്‍ ഞെട്ടിയുണരുവാനായ് മാത്രം...
ഇതള്‍ വിരിയും നിമിഷങ്ങള്‍
ഇനി പൊഴിയുവാന്‍ മാത്രം...


ഓര്‍മകള്‍ ഓളങ്ങളായ്
നിമിഷങ്ങള്‍ നിദ്രകളായ്
ഇനിയും ഞാന്‍
ഇരുളിന്റെ ജാലകം തുറന്നിട്ട്‌-
കാത്തിരിക്കുന്നു ഞാന്‍...
വരില്ലേ നീ...?
എന്‍ അരികിലെക്കൊരു
മാത്രയെങ്കിലും ...??

No comments:

Post a Comment